|    Sep 26 Wed, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വീട്ടുതടങ്കലിലാക്കിയ പെണ്‍കുട്ടിയെ ഹാജരാക്കണം: സുപ്രിംകോടതി

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ അന്യായ തടങ്കലില്‍ വച്ച ഭാര്യയെ മോചിപ്പിക്കണമെന്ന യുവാവിന്റെ ഹരജിയില്‍ സുപ്രിംകോടതിയുടെ അനുകൂല വിധി. പെണ്‍കുട്ടിയെ ആഗസ്ത് 27ന് കോടതിയില്‍ ഹാജരാക്കാന്‍ ഛത്തീസ്ഗഡ് പോലിസിനോട് കോടതി ഉത്തരവിട്ടു. 33കാരനായ ആര്യന്‍ ആര്യ എന്ന യുവാവാണ് കോടതിയെ സമീപിച്ചത്. വിവാഹത്തിനായി ഇയാള്‍ ഇസ്‌ലാമില്‍ നിന്നു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇബ്രാഹീം സിദ്ദീഖി എന്ന പേരിനു പകരം ആര്യന്‍ ആര്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഭാര്യയായ ഛത്തീസ്ഗഡില്‍ നിന്നുള്ള അഞ്ജലി ജയിന്‍ എന്ന 23കാരിയെ വിട്ടുകിട്ടണമെന്നാണ് ഹരജിയില്‍ പറയുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അഞ്ജലിയെ വീട്ടുതടങ്കലിലാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ താന്‍ വിവാഹിതയാണെന്നും പ്രായപൂര്‍ത്തിയായവളാണെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍, വിധി പ്രതികൂലമായതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ ഇയാള്‍ സമീപിച്ചത്. ഭാര്യക്കും തനിക്കും വധഭീഷണിയുണ്ടെന്ന് ഇയാളുടെ ഹരജിയില്‍ പറയുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss