|    Jun 28 Wed, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വീട്ടുജോലിക്കാര്‍ക്ക് ഇഎസ്‌ഐ പദ്ധതി വരുന്നു

Published : 15th August 2016 | Posted By: SMR

ഹൈദരാബാദ്: വീട്ടുജോലിക്കാരെ തൊഴില്‍മന്ത്രാലയം ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാരിന്റെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്നു തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലും ഹൈദരാബാദിലുമാണു പദ്ധതി ആദ്യം നടപ്പാക്കുക. വീട്ടുടമകള്‍ 200 രൂപ പ്രതിമാസം ഇതിനായി അടയ്ക്കണം. സംസ്ഥാനസര്‍ക്കാരുകളുമായും വിഷയം ചര്‍ച്ചചെയ്യും. നിര്‍മാണത്തൊഴിലാളികള്‍ക്കു പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക