|    Oct 21 Sat, 2017 11:24 pm
FLASH NEWS
Home   >  Sports  >  Cricket  >  

വീട്ടുജോലിക്കാരനെ പീഡിപ്പിച്ചു; ബംഗ്ലാദേശ് ബൗളര്‍ ഹുസൈയ്ന്‍ ജയിലില്‍

Published : 5th October 2015 | Posted By: swapna en

 

hqdefaultധക്ക:വീട്ടുജോലിക്കു നിന്ന 11വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ശഹാദത്ത് ഹുസൈയ്‌നെ ജയിലിലടച്ചു. ഒളിവിലായിരുന്ന ഹുസൈയ്ന്‍ ഇന്നു ജയിലില്‍ കീഴടങ്ങുകയായിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം കോടതി തള്ളി.

ഹുസൈയ്‌ന്റെ ഭാര്യയെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേയും കേസ്സുണ്ട്.കഴിഞ്ഞ മാസമാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പരാതി വന്നത്.അന്നു മുതല്‍ ഇരുവരും ഒളിവിലായിരുന്നു. അതിനിടെ ഹുസൈയ്‌നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താല്‍ക്കാലികമായി സസ്‌പെന്റ്് ചെയ്തു. 29കാരനായ ഹുസൈയ്ന്‍ ബംഗ്ലാദേശിനു വേണ്ടി 38 ടെസ്റ്റുകളും 51 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക