|    Jul 28 Fri, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടുജോലിക്കാരനെ കഷണങ്ങളാക്കി കിണറ്റില്‍ തള്ളി

Published : 10th August 2016 | Posted By: SMR

കിളിമാനൂര്‍(തിരുവനന്തപുരം): വര്‍ഷങ്ങളായി വീട്ടില്‍ ജോലിക്കു നില്‍ക്കുന്നയാളെ കൊന്ന് കഷണങ്ങളാക്കി കിണറ്റില്‍ തള്ളി. കിണറ്റില്‍നിന്നു മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വീട്ടുടമസ്ഥനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
കിളിമാനൂര്‍ പാപ്പാല പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ കൂലിപ്പണിക്കാരനായ രവി (55)ആണ് കൊല്ലപ്പെട്ടത്. പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന യതി രാജ് (65) ആണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഉഴുന്നുവിള വീടിന്റെ കിണറ്റിലാണ് ഇന്നലെ വൈകീട്ടോടെ മൃതദേഹം കാണപ്പെട്ടത്. രവി വര്‍ഷങ്ങളായി ഈ വീട്ടിലെ ജോലിക്കാരനാണ്.
വീട്ടുകാരുമായി പിണങ്ങിക്കഴിയുന്ന രവി മിക്കസമയവും ഉഴുന്നുവിള വീട്ടില്‍ മണികണ്ഠനൊപ്പം തന്നെയാണ്. തലയും ഉടലും കാലുകളും വേര്‍പെട്ട നിലയിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ കാണപ്പെട്ടത്.
വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. യതി രാജിന്റെ ഭാര്യ സ്ഥ
ലത്തില്ലായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്നു. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈഎസ്പി അടക്കം പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രവിയുടെ ഭാര്യ വസന്ത. മക്കള്‍: മനു, മഞ്ജു. കിളിമാനൂര്‍ പോലിസ് കേസ് എടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക