|    Jan 17 Tue, 2017 6:30 pm
FLASH NEWS

വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിനു തീപിടിച്ചു

Published : 25th April 2016 | Posted By: SMR

ഇരിക്കൂര്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിനു തീപിടിച്ചു. ആ ര്‍ക്കും പരിക്കില്ല. ആയിപ്പുഴ ടൗണില്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയക്ക് മുന്‍വശത്തെ പുതിയവീട്ടില്‍ മൊയിലത്തൂട്ടില്‍ (പി എം ഹൗസ്) വീടിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി രണ്ടുമണിക്കാണ് സംഭവം. ഓടിട്ട വീടിന്റെ താഴത്തെയും ഓന്നാംനിലയുടെയും ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു. കുടുംബത്തിലെ 12പേര്‍ അപകട സമയം വീട്ടിലുണ്ടായിരുന്നു. ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയായിരുന്നു. മുതിര്‍ന്നവര്‍ ഉടനെ കുട്ടികളെയും കൊണ്ട് പുറത്തേക്ക രക്ഷപ്പെടുകയായിരുന്നു.
മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. വീട്ടുകാരുടെ വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും ഐഡികാര്‍ഡുകളും അധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പുസ്തകങ്ങള്‍, മറ്റുവിലപ്പെട്ട രേഖകള്‍ എല്ലാം കത്തിച്ചാമ്പലായി. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. 60വര്‍ഷത്തിലധികം പഴക്കമുള്ള വയറിങ്ങായിരുന്നു. ചാലോട് കെഎസ്ഇബി സെക്ഷന്‍ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വീട് പരിശോധിച്ചു. അഞ്ചുലക്ഷം നഷ്ടം കണക്കാക്കുന്നു.—
പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഫല്‍, വാര്‍ഡ് മെംബര്‍ കെ എ നജിയ, മട്ടന്നൂര്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റഫീഖ് കീച്ചേരി, വിവിധ പാര്‍ട്ടി നേതാക്കളായ നൗഷാദ് കുടാളി, കെ വി മാമു, പി പി ഷുക്കൂര്‍ഹാജി, പി കെ കമാല്‍ ഹാജി പങ്കെടുത്തു.———

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക