വീട്ടുകാര്യങ്ങള്‍ ഭര്‍ത്താവ് ചാനലിലൂടെ പരസ്യമാക്കി ഭാര്യയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
Published : 18th November 2016 | Posted By: G.A.G

തിരുവനന്തപുരം: കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ പരസ്യമാക്കിയ ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രതാരം ഉര്‍വശി അവതാരകയായ ‘ജീവിതം സാക്ഷി’ എന്ന പരിപാടിയിലൂടെ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടായെന്ന പരാതിയില്‍ ജില്ലാ ജഡ്ജികൂടിയായ കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയില്‍നിന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.
പരാതിക്കാരിയായ ഭാര്യയുടെ അംഗീകാരത്തോടെയാണോ സ്വകാര്യ ചാനല്‍ അദാലത്ത് നടത്തിയതെന്ന് കെല്‍സ വ്യക്തമാക്കണമെന്ന് കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു.
കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് സംഘടിപ്പിച്ചതെങ്കില്‍ പ്രസ്തുത പരിപാടി മേലില്‍ സംപ്രേഷണം ചെയ്യരുതെന്നും കമ്മീഷന് ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
കൈരളി ചാനല്‍ എംഡി നവംബര്‍ 23നു മുമ്പ് വിശദീകരണം ഫയല്‍ ചെയ്യണം. കേസ് നവംബര്‍ 23നു പരിഗണിക്കും. ഡല്‍ഹി സിആര്‍പിഎഫിലെ ജവാന്റെ ഭാര്യയാണു പരാതിക്കാരി. കുടുംബത്തില്‍നിന്ന് അകന്നു താമസിക്കുന്ന ഇയാള്‍ ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്‍കുന്നില്ല. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായി പരസ്യമായി സംസാരിക്കുകയും സ്വകാര്യ ചാനലിലെത്തി കാമറയ്ക്കു മുമ്പില്‍ കുടുംബകഥകള്‍ വര്‍ണിക്കുകയും ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ തനിക്കും മാതാപിതാക്കള്‍ക്കും അപകീര്‍ത്തികരമായ പരിപാടി ചാനല്‍ സംപ്രേഷണവും ചെയ്തു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടതായും പരാതിയില്‍ പറയുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.