|    Mar 25 Sat, 2017 7:10 pm
FLASH NEWS

വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

Published : 13th September 2016 | Posted By: G.A.G

theft-new

തൊടുപുഴ: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി കെട്ടിയിട്ട് നാലംഗ സംഘം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.  തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രൂപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസത്തില്‍ ബാലചന്ദ്രന്റെ വീട്ടിലാണ് സംഭവം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ നാലംഗ സംഘം കോളിംഗ് ബെല്‍ അടിച്ച് വീട്ടുകാരെ ഉണര്‍ത്തിയശേഷം ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിടുകയായിരുന്നു. ഹിന്ദിയില്‍ സംസാരിക്കുന്നവരാണ് എത്തിയതെന്നും ശബ്്ദമുണ്ടാക്കാതിരിക്കാന്‍ തങ്ങളുടെ വായില്‍ തുണി തിരുകിയതായും വീട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷം ഇവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവരുകയായിരുന്നു. 1.70 ലക്ഷം രൂപയും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്്. വീട്ടുകാരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(Visited 322 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക