|    Dec 10 Mon, 2018 12:52 pm
FLASH NEWS

വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്തിയത് ഒരേ സംഘമെന്ന് പോലിസ്‌

Published : 29th December 2017 | Posted By: kasim kzm

കൊച്ചി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടില്‍ കയറി വീട്ടുകാരെ ആക്രമണം നടത്തിയത് ഒരേ സംഘമെന്ന് പോലിസ്. ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലിസിനു ലഭിച്ചു. കേരളത്തില്‍ നേരത്തെ സമാന രീതിയില്‍ വീട് കൊള്ളയടിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കള്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ മോഷ്ടാക്കളെത്തേടി പോയ അന്വേഷണ സംഘങ്ങള്‍ കൊച്ചിയില്‍ തിരിച്ചെത്തി.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മോഷണ സംഘത്തെത്തേടിപോയ അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ഇന്നലെ ചര്‍ച്ച ചെയ്തു. കഴിഞ്ഞ 16നാണ് തൃപ്പൂണിത്തുറ ഏരൂരില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണവും 20,000 രൂപയും 15 അംഗ സംഘം കവര്‍ന്നത്. 15നാണ് പുല്ലേപ്പടിയില്‍ വൃദ്ധ ദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്. ഇരു മോഷണങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലിസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss