|    Mar 27 Mon, 2017 9:50 pm
FLASH NEWS

വീട്ടില്‍ സൂക്ഷിച്ച 3 കോടിയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വീട്ടില്‍ നിന്നു മൂന്നു കോടിയുടെ വജ്രാഭരണങ്ങളും 60,000 രൂപയും കവര്‍ന്നു. ദക്ഷിണ ഡല്‍ഹിയിലെ പ്രതിരോധ കോളനിയിലുള്ള താന്‍മെ സേഥ് എന്നയാളുടെ ബംഗ്ലാവിലാണു കഴിഞ്ഞ ഞായറാഴ്ച രാത്രി മോഷണം നടന്നതെന്ന് പോലിസ് പറഞ്ഞു. ജെറ്റ് എയര്‍വേസ് വൈസ് പ്രസിഡന്റ് അവനീത് സിങിന്റെ മരുമകനായ താന്‍മെയും കുടുംബവും വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറത്തുപോയപ്പോഴാണു മോഷണം നടന്നത്. മുന്‍ ഗേറ്റും ഒരു ജനലും അടയ്ക്കാതെയാണു കുടുംബം പുറത്തുപോയിരുന്നത്. വീട്ടിനകത്ത് വേലക്കാരുണ്ടായിരുന്നെങ്കിലും അവര്‍ കവര്‍ച്ച അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day