|    May 23 Tue, 2017 4:28 pm
FLASH NEWS

വീട്ടില്‍ സൂക്ഷിച്ചിരുന്ന മലമ്പാമ്പിനെയും ഉടുമ്പുകളെയും പിടിച്ചെടുത്തു

Published : 17th October 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: വീട്ടില്‍ സൂക്ഷിച്ചിരുന്ന മലമ്പാമ്പിനെയും ഉടുമ്പുകളെയും ആമയെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കദളിക്കാടു മൈലാടൂര്‍ കുര്യന്റെ വീട്ടില്‍നിന്നാണ് ഇവയെ പിടിച്ചെടുത്തത്. കുര്യന്റെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന തോമസ് എന്നയാള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് പോലിസും റേഞ്ച് ഓഫിസര്‍ കെ എന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്ത കൂറ്റന്‍ ആമയെയും രണ്ട് ഉടുമ്പുകളെയും മലമ്പാമ്പിനെയും വനംവകുപ്പ് ഏറ്റെടുത്തു. ഇവയെ വനത്തില്‍ തുറന്നുവിടും. കുര്യനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വനം-വന്യജീവി വകുപ്പു സംരക്ഷണ നിയമപ്രകാരം കുര്യനെതിരേ കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day