|    Jan 23 Mon, 2017 10:32 pm

വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ മോഷണം പോയി

Published : 15th October 2015 | Posted By: RKN

പത്തനംതിട്ട; വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. കുലശേഖരപതി മദീന ജങ്ഷനില്‍ ഷാഹിന മന്‍സിലില്‍ ഷാജിയുടെ വീട്ടിലാണ് മോഷണം ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട്  മൂന്നോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവനോളം വരുന്ന നാലോളം വളകളാണ് മോഷണം പോയത്. ഇരുനിലവീടിന്റെ താഴത്തെ നിലയില്‍ കടയും മുകളില്‍ വീടുമാണ്. ഷാജി കടയിലേക്കുള്ള  സാധനം വാങ്ങാന്‍  നഗരത്തിലേക്ക് പോയതിനാല്‍  ഭാര്യ ഷംലബീവിയാണ് കടയില്‍ ഇരുന്നത്.

ഈ സമയം വീടിന്റെ പ്രധാന വാതില്‍ ചാരിയിടുകമാത്രമാണ് ചെയ്തിരുന്നത്.  വൈകീട്ട് ഇവരുടെ ഇളയമകന്‍ യാസിന്‍  വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത് . കിടപ്പുമുറിയിലെ അലമാരിയില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന  പെട്ടിതുറന്ന നിലിയില്‍ കിടക്കുകയായിരുന്നു . ഇതിനോട് ചേര്‍ന്ന് മാലകള്‍ മറ്റൊരു പെട്ടിയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നെങ്കിലും അത് മോഷണം പോയിട്ടില്ല. ഇവരുടെ മകളുടെ വിവാഹം അടുത്ത സമയത്താണ് കഴിഞ്ഞിരുന്നത.് മകള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പത്തനംതിട്ട സിഐ അനില്‍കുമാര്‍, എസ് മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.  പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക