|    Sep 27 Wed, 2017 3:06 am

വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് പിടികൂടി

Published : 17th October 2016 | Posted By: Abbasali tf

തൊടുപുഴ: കദളിക്കാട് വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെ വനംവകുപ്പ് പിടികൂടി. ഉടുമ്പ്, പെരുമ്പാമ്പ്,ആമ എന്നിവയെയാണ് അനധികൃതമായി വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വീട്ടുടമ കദളിക്കാട് മയിലാടൂര്‍ ഡോ.കുര്യ (71) നെ തൊടുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്.12ഏക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഫാമുകളും നാലിലധികം കുളങ്ങളുമുണ്ട്.വലിയ വീടിന്റെ പിന്നിലായി പ്രത്യേകം നിര്‍മ്മിച്ച കൂടുകളിലാണ് മൃഗങ്ങളെ വളര്‍ത്തിയിരുന്നത്.എല്ലാ വശങ്ങളില്‍ നിന്നും ഗ്രില്ല് ഉപയോഗിച്ച് പൂട്ടും നിര്‍മിച്ചിരുന്നു.വീട് അത്യാധുനിക രീതിയില്‍ നിര്‍മിച്ചതാണ്.നിരവധി സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ആദ്യപരിശോധനയില്‍ മൃഗങ്ങളെ കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണത്തിലാണ്  ഉടുമ്പിനെ കണ്ടെത്തിയത്.വീട്ടുടമയുമായി തെറ്റിപ്പിരിഞ്ഞ ഇവിടുത്തെ തന്നെ ജോലിക്കാരന്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്യമൃഗങ്ങളെ പിടികൂടിയത്.കാളിയാര്‍ മണിയംപ്രായില്‍ തോമസ് സെബാസ്റ്റ്യാനാണ് പരാതിക്കാരന്‍.പശു,കോഴി,ആട് എന്നിവയും വാഹനവും കുര്യന്‍ വീട്ടില്‍ പിടിച്ച് വച്ചിരിക്കുന്നതായാണ് തോമസ് വാഴക്കുളം പോലിസില്‍ പരാതി നല്‍കിയത്.തൊടുപുഴ റേഞ്ച് ഓഫീസര്‍ കെഎന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടിച്ചത്. പ്രതിക്കെതിരേ വേട്ടയാടല്‍, അന്യായമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങളെ തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാലു മണിക്കൂറിലധികം നേരം ചോദ്യചെയ്ത ശേഷമാണ് പ്രതിയെ വീടിന് പുറത്തെത്തിക്കുന്നത്.തൊടുപുഴ എക്‌സൈസിലെ ഡെപ്യൂട്ടി റേഞ്ചര്‍മാരായ വിഎസ് അബ്ദുള്‍ നാസര്‍, ജയചന്ദ്രബോസ് ഉദ്യോഗസ്ഥരായ ബിജു എസ് മണ്ണൂര്‍, ഇര്‍ഷാദ്,ടോമിന്‍ ജെ,അനീഷ്,മുജീബ്, ഷിബു,ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷം ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇതിനിടെ ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ട ഇയാളെ വനംവകപ്പ് അധികൃതര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക