|    Jul 22 Sun, 2018 8:16 pm
FLASH NEWS

വീട്ടില്‍ മോഷണം നടത്തുന്ന സംഘം സജീവം

Published : 6th September 2017 | Posted By: fsq

 

താമരശ്ശേരി: വീടുകളിലെത്തി വെള്ളവും ഭക്ഷണവും ചോദിച്ചു മോഷണം നടത്തുന്ന സംഘം സജീവം.തമിഴ് ബാലന്മാരാണ് സംഘത്തിലുള്ളത്.അഞ്ചംഗ സംഘത്തില്‍ പെട്ട ഇവരില്‍ ചിലര്‍ വീടുകളിലെത്തി വീട്ടുകാരോട് വെള്ളമോ ഭക്ഷണമോ ആവശ്യപ്പെടുന്നു. ചെറിയ കുട്ടികളായതിനാല്‍ പല വീട്ടുകാരും ഇവര്‍ക്ക് ഭക്ഷണം നല്‍കാനായി അടുക്കളയിലേക്ക് പോവും. ഇതോടെ സംഘാംഗങ്ങളില്‍ ചിലര്‍ അകത്തു കയറി വിലപിടിച്ച മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കി കടന്നു കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചുങ്കം ചെക്ക് പോസ്റ്റിനു സമീപം ഗുഡ് ലുക്ക് മജീദിന്റെ വീട്ടില്‍ നിന്നു ഇത്തരത്തില്‍ സംഘം വിലപിടിച്ച ഫോണ്‍ കൈക്കലാക്കി രക്ഷപ്പെട്ടു. ഭക്ഷണവുമായി വന്ന വീട്ടമ്മ കുട്ടികളെ കാണാതെ നില്‍കുമ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട വിവിരം അറിയുന്നത്. തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ചെക്ക്്് പോസ്റ്റിനു സമീപത്ത് നിന്ന് ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവരുടെ ബന്ധുക്കള്‍ താമസിക്കുന്നിടത്തു നിന്ന് മജീദിന്റെ ഫോണ്‍ കൂടാതെ നാലു ഫോണുകളും കണ്ടെത്തി പോലിസില്‍ ഏല്‍പ്പിച്ചു. തമിഴ് സംഘം താമസിക്കുന്ന വീടിനു സമീപത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ച ഫോണിന്റെ ഹെഡ് സെറ്റും സിം കാര്‍ഡും കണ്ടെത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഈ സംഘം അമ്പായത്തോട് മിച്ച ഭൂമിയിലും കയ്യേലിക്കുന്നുമ്മലും സമാന രീതിയില്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss