|    Dec 15 Sat, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വീട്ടില്‍ പോലിസ് റെയ്ഡ്‌; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു

Published : 28th November 2018 | Posted By: kasim kzm

ഹൈദരാബാദ്: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് പോലിസ് വീടു പരിശോധിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരേ ഗാവല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്ദേരു പ്രതാപ് റെഡ്ഡിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് റെഡ്ഡിക്കെതിരേ പോലിസ് കേസെടുത്തു. തെലങ്കാന രാഷ്ട്രസമിതി നേതാക്കളുടെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതിനാലാണ് റെഡ്ഡിയുടെ വീട്ടില്‍ പരിശോധന നടത്തിയതെന്ന് സൈബറാബാദ് പോലിസ് അറിയിച്ചു.
പരിശോധനയ്‌ക്കെത്തിയ പോലിസിനെ അകത്തുകടത്താന്‍ റെഡ്ഡിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് വീടു പരിശോധിക്കാന്‍ പോലിസ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് റെഡ്ഡി ശരീരത്തിലൂടെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍ പോലിസ് റെഡ്ഡിയുടെ ശ്രമം വിഫലമാക്കുകയായിരുന്നു. വിവരമറിഞ്ഞ് റെഡ്ഡിയുടെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാന രാഷ്ട്രസമിതിക്കും മുഖ്യമന്ത്രി റാവുവിനുമെതിരേ പ്രതിഷേധിച്ചു.
പോലിസ് നടപടി തടസ്സപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും കേസെടുത്തതായി അറിയിച്ച പോലിസ്, റെഡ്ഡിയുടെ വീട്ടില്‍ നിന്നു പണമൊന്നും കണ്ടെത്തിയില്ലെന്നും അറിയിച്ചു. തെലങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തകര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ശനിയാഴ്ച റിട്ടേണിങ് ഓഫിസറുടെ ഓഫിസിന് മുന്നില്‍ റെഡ്ഡി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss