|    Jun 20 Wed, 2018 5:18 pm
FLASH NEWS

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി

Published : 31st May 2018 | Posted By: kasim kzm

വടക്കഞ്ചേരി: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. ആയക്കാട് സി എസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആയക്കാട് അടിയത്ത് പാടം സുരേഷിന്റെ വീട്ടില്‍ നിന്നാണ്  ചൊവ്വാഴ്ച രാത്രി സ്‌കൂട്ടര്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്.
ഗെയ്റ്റിന്റെ പുട്ട് പൊളിച്ച് വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ ശേഷം സ്‌കൂട്ടറുമായി കടക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നും ഇതേ വീട്ടില്‍ നിന്നും ബൈക്ക് മോഷണം പോയിരുന്നു.
അന്ന് വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടത്തിയതെങ്കില്‍ ഇപ്പോള്‍ വീട്ടുകാര്‍ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം നടത്തിയ മോഷണത്തില്‍ ബൈക്കിന് പുറമെ ഇന്ന് മോഷണം പോയ സ്‌കൂട്ടറിന്റെയും മറ്റൊരു കാറിന്റെയും താക്കോല്‍ കൂട്ടം കൂടി നഷ്ടപ്പെട്ടിരുന്നു. ആ താക്കോല്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മോഷ്ടിച്ചതെന്നു കരുതുന്നു. രണ്ട് മോഷണത്തിനു പിന്നിലും ഒരേ ആളുകള്‍ തന്നെയാണെന്നാണു സംശയം.
ഒരു മാസത്തിനുള്ളില്‍ ഒരേ വീട്ടില്‍ രണ്ടു മോഷണം നടന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മോഷണം നടന്ന വീട്ടില്‍ പോലിസും വിരളടയാള വിദഗ്ദരും പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss