|    Nov 18 Sun, 2018 7:39 pm
FLASH NEWS

വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു; കത്തെഴുതിവച്ച് മോഷ്ടാവ് രക്ഷപ്പെട്ടു

Published : 2nd August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: കവര്‍ച്ചയെ തുടര്‍ന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതിന്റെ അമ്പരപ്പിലും കള്ളന്റെ കുറിപ്പുകള്‍ നാട്ടുകാര്‍ക്ക് കൗതുകം പകര്‍ന്നു. വീട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്റെ സ്വര്‍ണാഭരണവും 32,000 രൂപയും കവര്‍ന്നു രക്ഷപെട്ടു.
ഇതിനിടെ പണം എടുത്തെങ്കിലും തന്റെ വിഷമം വീട്ടുകാരെ അറിയിക്കാമെന്ന് കരുതി കിടപ്പുമുറിയിലെ ചുമരില്‍ കള്ളന്‍ പേനകൊണ്ട് കുറിപ്പെഴുതി വെച്ചു. ‘പണം തിരിച്ചു തരാം. അത്യാവശ്യം വന്നതുകൊണ്ടാണ്. ഞാന്‍ കള്ളന്‍ അല്ല’ രാവിലെ പോലിസ് എത്തി വീട് തുറന്നുനോക്കി പരിശോധിച്ചപ്പോഴാണ് ചുമരില്‍ കള്ളന്‍ എഴുതിയത് ശ്രദ്ധയില്‍പ്പട്ടത്.
പിന്നീട് വീട്ടില്‍ നിന്ന് തന്നെ മോഷണം പോയ 32000 രൂപയില്‍ 27,000 രൂപ വീട്ടുകാര്‍ കണ്ടെടുത്തു. ഉദിനൂര്‍ പള്ളിക്ക് സമീപത്തെ സി കെ റാഷിദിന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്ന ശേഷം ചുമരെഴുത്ത് നടത്തിയത്. റാഷിദും കുടുംബവും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പോയതായിരുന്നു. രാത്രി 11നും പുലര്‍ച്ചെ മൂന്നിന്് ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
കമ്മല്‍, മോതിരം, ലോക്കറ്റ് എന്നിവയാണ് നഷ്ടപെട്ടത്. ഇതേ രാത്രി തന്നെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള പരത്തിച്ചാലിലെ ആയിശയുടെ വീട്ടിലും മോഷണം നടന്നിരുന്നു. ഇവര്‍ വീട്ടില്‍ ഇല്ലാത്ത നേരത്തായിരുന്നു മോഷണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss