|    Oct 19 Thu, 2017 7:39 am
FLASH NEWS
Home   >  National   >  

വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പുറത്താക്കി

Published : 28th January 2016 | Posted By: G.A.G

beefഭോപ്പാല്‍ : വീട്ടില്‍ നിന്ന് ബീഫ് കണ്ടെടുത്തതിന്റെ പേരില്‍ ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി.
പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ അംഗമായ അന്‍വര്‍ മേവ് എന്ന അന്ന യെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നിന്ന്് പോലീസ് ബീഫ് പിടിച്ചെടുത്തിരുന്നു.

ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനും കുടുംബാംഗങ്ങളായ എട്ടുപേര്‍ക്കുമെതിരെ കേസെടുത്തു. ഗോവധനിരോധനനിയമവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമവും മറ്റു വകുപ്പുകളും ചുമത്തിയാണ് കേസ്. ഇതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അന്‍വറിനെ പുറത്താക്കിയത്. കണ്ടെടുത്ത ഇറച്ചി ഗോമാംസമാണെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും വിശദപരിശോധനയ്ക്കായി സാമ്പിളുകള്‍ മഥുരയിലെ ലബോറട്ടറിയിലയച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക