|    Oct 23 Tue, 2018 12:57 am
FLASH NEWS

വീട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമമെന്നു പരാതി

Published : 10th February 2018 | Posted By: kasim kzm

തളിപ്പറമ്പ്: പടപ്പേങ്ങാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നു പരാതി. ലീഗ് ഓഫിസിനു സമീപത്തെ ആരിഫിന്റെ മകളായ എട്ടുവയസ്സുകാരിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണു പരാതി. ആരിഫിന്റെ മുറിയില്‍കയറിയ അജ്ഞാതന്‍ കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്ന ഭാര്യ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ അകത്തുകയറിയയാള്‍ ഓടിരക്ഷപ്പെട്ടെന്നാണു പരാതി. ആരിഫും ഭാര്യയും മകളും കിടന്ന മുറിയിലേതൊഴിച്ച് മറ്റു ആണ്‍മക്കള്‍ കിടന്നുറങ്ങിയ മുറിയിലേതുള്‍പ്പെടെ ബള്‍ബുകള്‍ ഊരിവച്ച നിലയിലായിരുന്നു. അടുക്കള വാതിലും തുറന്നുവച്ച നിലയിലാണു കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ വീടിന്റെ ഒരു ജനലിനു കരി കൊണ്ട് ഗുണനചിഹ്‌നം രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പോലിസ് അന്വേഷണം തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss