|    Jul 24 Mon, 2017 10:23 pm
FLASH NEWS

വീട്ടില്‍ നിന്നും 387 ചാക്ക് റേഷന്‍ ധാന്യം പിടികൂടി

Published : 14th July 2017 | Posted By: fsq

 

കൊട്ടിയം: ഉമയനല്ലൂര്‍ നടുവിലക്കരയില്‍ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും കൊട്ടിയം പോലിസ് പിടികൂടി. 387 ചാക്ക് അരിയും ഗോതമ്പുമാണ് ഇവിടെ നിന്നും പിടികൂടിയത്. അരി ചാക്കുകള്‍ തയ്ക്കുന്നതിനായുള്ള യന്ത്രവും  പോലിസ് പിടികൂടി. നടുവിലക്കര പറന്തിയില്‍ ഭാഗത്ത് മുഹമ്മദ് ഫിറോസ് എന്നയാള്‍ വാടകക്കെടുത്തിരുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് റേഷന്‍ അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്. റേഷന്‍ അരിയും ഗോതമ്പും ഇവിടെ എത്തിച്ച ശേഷം അമ്പത് കിലോ വരുന്ന പുതിയ ചാക്കുകളിലാക്കി കടത്തുകയായിരുന്നു ഇവിടെ നടന്നു വന്നിരുന്നത്.  ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം സിഐ അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ കൊട്ടിയം അഡീഷനല്‍ എസ്‌ഐ സണ്ണോ, ജൂനിയര്‍ എസ്‌ഐ സുരേഷ് ബാബു, പ്രൊബേഷണറി എസ്‌ഐ ട്വിങ്കിള്‍ ശശി ,എസ്‌സിപിഒ ഷൂജ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അരിനിറപ്പ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയാണ് അരിയും ഗോതമ്പും പിടികൂടിയത്. ചണ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 102 ചാക്ക് പുഴുക്കലരി,43 ചാക്ക് പച്ചരി എന്നിവയും വിവിധ ബ്രാന്‍ഡുകളിലുള്ള പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന അമ്പത് കിലോ വീതം വരുന്ന 206 ചാക്ക് പുഴുക്കലരിയും 70 ചാക്ക് പച്ചരിയും 34 ചാക്ക് ചുവന്ന അരിയും 34 ചാക്ക് ഗോതമ്പുമാണ് ഇവിടെ നിന്നും പിടികൂടിയത്. അരി നിറച്ച ചാക്കുകള്‍ തയ്ക്കുന്നതിനായുള്ള മെഷീനും പോലിസ് ഇവിടെ നിന്നും കണ്ടെടുത്തു. പോലിസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സിവില്‍സ പ്ലൈസ് ഉദ്യോഗസ്ഥര്‍ അരിയും ഗോതമ്പും പരിശോധന നടത്തി. സിവില്‍ സപ്ലൈസില്‍ നിന്നും റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്ത അരിയും ഗോതമ്പുമാണിതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവരം കലക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്യുമെന്ന് പരിശോധനക്കെത്തിയ സിവില്‍സ പ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ കെ മുരളീധരന്‍, റേഷനിങ് ഇന്‍ സ്‌പെക്ടര്‍മാരായ ശങ്കരനാരായണന്‍, ശ്രീകുമാര്‍, മണികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റേഷനരിയുടെ അളവ് തിട്ടപ്പെടുത്തിയത്. വലിയ കാലപ്പഴക്കമില്ലാത്ത അടുത്ത കാലത്തായി റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്ത അരിയും ഗോതമ്പുമാണ് ഇവിടെ നിന്നും പിടികൂടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക