|    Nov 21 Wed, 2018 7:08 am
FLASH NEWS

വീട്ടില്‍ കയറി വൃദ്ധയുടെ മാല പൊട്ടിച്ചു

Published : 12th December 2017 | Posted By: kasim kzm

ചെങ്ങന്നൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കില്‍ വീട്ടിലെത്തിയ സംഘം വൃദ്ധയുടെ മാല കവര്‍ന്നു. മുളക്കുഴ പഞ്ചായത്തില്‍ അരീക്കര എസ്എന്‍ഡിപി സ്‌കൂള്‍ റോഡില്‍ ഒറ്റാക്കുഴിയില്‍ ചന്ദ്രമതി (74)യുടെ മാലയാണ് ഇന്നലെ രാവിലെ 11.30 ഓടെ തട്ടിയെടുത്തത്. വീട്ടുകാര്‍ അടുത്ത ക്ഷേത്രത്തില്‍ പോയ സമയത്ത് ബൈക്കില്‍ രണ്ട് പേര്‍ വീടിനോട് ചേര്‍ന്ന് കട കൂടി നടത്തുന്ന ഇവരോട് മൊത്തവിതരണ ഷോപ്പില്‍ നിന്നു വന്നതാണെന്ന് പറഞ്ഞ് വൃദ്ധയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായും പിന്നിലിരുന്ന ആളാണ് മാലപറിച്ചതെന്നും അവര്‍ പറയുന്നു. ഒന്നര പവന്‍ തൂക്കമുള്ള മാലയുടെ ഒരു പിടിയോളം ഭാഗവും ലോക്കറ്റും വീട്ടില്‍ നിന്ന് തന്നെ തിരികെ കിട്ടിയിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലിസില്‍ പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss