|    Sep 26 Wed, 2018 4:13 am
FLASH NEWS

വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Published : 27th May 2018 | Posted By: kasim kzm

പള്ളിക്കല്‍:  അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി ഉറങ്ങിക്കിട—ന്ന എസ്ഇ വിഭാഗത്തില്‍പ്പെട്ട യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പീടികക്കണ്ടി ചിന്നക്കുട്ടന്റെ മകന്‍ രതീഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം.
28കാരിയായ യുവതിയും കുടുംബവും ഒന്നിച്ചു താമസിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ വാതിലിന്റെ ലോക്ക് തകര്‍ത്താണ് പ്രതി വീടിനകത്ത് കയറിയത്. പ്രതി യുവതി കിടക്കുന്ന റൂമിലെത്തിയെങ്കിലും ശബ്ദം കേട്ടുണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ നാലു മാസം മുന്‍പ് യുവതിയുടെ സഹോദരിക്കു നേരെ പീഡന ശ്രമം നടത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ചു കയറിയതിനും എസ്ഇ വിഭാഗത്തില്‍പ്പെട്ട യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss