|    Jan 20 Fri, 2017 7:32 pm
FLASH NEWS

വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Published : 20th April 2016 | Posted By: SMR

ചെങ്ങന്നൂര്‍: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് യുവാവ് അറസ്റ്റിലായി. തിട്ടമേല്‍ തുണ്ടത്തില്‍ വിഷ്ണു ആര്‍ രവി(21) ആണ് അറസ്റ്റിലായത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്ന കഞ്ചാവ് വിത്തുകളും കണ്ടെടുത്തു. ചെങ്ങന്നൂരിലെ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന ആളാണ് ഇയാള്‍. നേരത്തെ സ്‌കൂ ള്‍ കോളജ് പരിസരത്തു നിന്നും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. എക്‌സൈസ് സിഐ ബി ടെനിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സജികുമാര്‍, പി എന്‍ ശശികുമാര്‍, എന്‍ സജികുമാര്‍, ബി പ്രദീപ്, ബി അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക