|    Apr 26 Wed, 2017 7:45 am
FLASH NEWS

വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതി

Published : 4th November 2016 | Posted By: SMR

കോതമംഗലം: വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. മുത്തംകുഴി സ്വദേശിനിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാഥിനിയുമായ 17 കാരിയാണ് ബുധനാഴ്ച്ച രാത്രി പീഡനത്തിനിരയായത്. അവശനിലയിലായ പെണ്‍കുട്ടിയെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനം നടന്ന സമയം വീട്ടില്‍ പെണ്‍കുട്ടിയുടെ പിതാവും രണ്ടാനമ്മയും മുത്തശ്ശനും മുത്തശ്ശിയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നു.രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും അസ്വാഭാവീക ശബ്ദങ്ങള്‍ കേട്ടുണര്‍ന്ന രണ്ടാനമ്മ മുറിയില്‍ നിന്നും ഒരാള്‍ ഇറങ്ങി ഓടുന്നതായി കണ്ടു. തുടര്‍ന്ന് കുട്ടിയുടെ മുറി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി അവശനിലയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടു. പിന്നീട് പെണ്‍കുട്ടിയെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കോതമംഗലം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയക്കാട് പുലിമല സ്വദേശിയായ പെണ്‍കുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളേയും ചുറ്റിപറ്റിയാണ് കേസന്വേഷണം പുരോമിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day