|    Jul 17 Tue, 2018 11:29 am
FLASH NEWS

വീട്ടില്‍ അതിക്രമം കാണിച്ച ആള്‍ക്കെതിരേ നടപടിയെടുത്തില്ലന്ന് പരാതി

Published : 13th September 2017 | Posted By: fsq

 

ശാസ്താംകോട്ട: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ അതിക്രമം കാണിച്ച ആള്‍ക്കെതിരേ പരാതി നല്‍കിയിട്ടും ശാസ്താംകോട്ട പോലിസ് നടപടി എടുത്തില്ലന്ന് പരാതി. ഇത് സംബന്ധിച്ച് കുന്നത്തൂര്‍ തെരിയില്‍ വീട്ടില്‍ രമണി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. പരാതിയില്‍ പറയുന്നത്. രമണിയുടെ വീടിന് സമീപം ഇവരുടെ മൂത്തമകന്‍ രതീഷിന് വേണ്ടി വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. വീടിന്റെ പെയിന്റിങ് പണി നല്‍കിയില്ലന്നാരോപിച്ച് പ്രദേശവാസിയായ ചന്ദ്രബാബു എന്നയാള്‍ വീടിന്റെ ഓടുകളും മറ്റ് നിര്‍മാണ സാമഗ്രികളും നശിപ്പിച്ചു. ഇതിനെ രമണിയും മറ്റൈാരു മകനും ബന്ധുവും കൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചന്ദ്രബാബു ഇവരെ അക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രാത്രി തന്നെ ശാസ്താംകോട്ട പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതിന്‍മേല്‍ നടപടി എടുക്കാതെ രണ്ട് ദിവസത്തിന് ശേഷം രമണിയുടെയും മക്കളുടെയും പേരില്‍ കേസ്സെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് രമണി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss