|    Jul 20 Fri, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടില്‍നിന്ന് 60 പവന്‍ മോഷണം പോയി

Published : 11th September 2017 | Posted By: fsq

 

പാലക്കാട്: നഗരത്തില്‍ വീണ്ടും വന്‍ കവര്‍ച്ച. കോളജ് റോഡ് നളന്ദ റസ്‌റ്റോറന്റിന് സമീപം താമസിക്കുന്ന ഹോമിയോ ഡോക്ടര്‍ പി ജി മേനോന്റെ കൃഷ്ണ നികേതന്‍ വീട്ടിലാണ് കവര്‍ച്ച നടന്നത്. 60 പവന്‍ സ്വര്‍ണാഭരണം മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ 12.30നും ആറിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നു പരാതിയില്‍ പറയുന്നു. വീട്ടിലെ പൂജാമുറിയിലെ വിഗ്രഹത്തിന് അണിയിച്ചിരുന്ന സ്വര്‍ണ മാലയും മോഷണം പോയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ വീട്ടുകാര്‍ എഴുന്നറ്റപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു ഉണ്ടായതെന്ന് പി ജി മേനോന്‍ നോര്‍ത്ത് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീടും പരിസരവും നോര്‍ത്ത് സിഐ ശിവശങ്കരനും സംഘവും പരിശോധിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ ഞാലില്‍ സോമില്ലിന് സമീപത്തെ വീട്ടില്‍നിന്ന് 22 പവനും തൊട്ടു മുമ്പത്തെ ദിവസം പട്ടാമ്പി മുതുതലയിലെ ഒരു വീട്ടില്‍നിന്ന് 21 പവനും കവര്‍ന്നിരുന്നു. രണ്ടു വീട്ടിലും ആളില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss