|    Aug 19 Sun, 2018 3:24 am
FLASH NEWS

വീട്ടിലും കടയിലും മോഷണം: സ്വര്‍ണവും പണവും കവര്‍ന്നു

Published : 18th December 2017 | Posted By: kasim kzm

കരുനാഗപ്പള്ളി:തൊടിയൂരില്‍ രണ്ടിടത്ത് മോഷണം നടന്നു. വീട്ടുകാരെ ആക്രമിച്ച് അഞ്ച് പവന്റെ മാലകള്‍ കവര്‍ന്നു. തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 22ാം വാര്‍ഡ് മെംബര്‍ കല്ലേലിഭാഗം സൂര്യാലയത്തില്‍ സൂര്യയുടെയും മാതാവിന്റെയും അഞ്ച് പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇരുവരെയും മോഷ്ടാക്കള്‍ അക്രമിച്ചു. കഴിഞ്ഞദിവസം രാത്രി 1.30 ഓടെ അടുക്കളയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നതിന് ശേഷം സൂര്യയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ ഉണര്‍ന്നു. തുടര്‍ന്ന് സൂര്യയെ കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമച്ചതിനുശേഷം മാലയും പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സൂര്യയും മാതാവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പഞ്ചായത്തംഗത്തിന്റെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മഠത്തിനേത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ള നാസര്‍ സ്‌റ്റോഴ്‌സിലും ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മേശയിലുണ്ടായിരുന്ന പണം കവര്‍ന്നു. കൊല്ലത്തു നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. കരുനാഗപ്പള്ളി എസ്‌ഐ വി ശിവകമാറിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss