|    Feb 22 Thu, 2018 6:46 am
FLASH NEWS
Home   >  Kerala   >  

വീട്ടിനുള്ളില്‍ യുവാവിനെ വെട്ടികൊന്നു

Published : 2nd June 2017 | Posted By: mi.ptk

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാറശാല പറങ്കിമാംവിള വീട്ടില്‍ സന്തോഷ് (25) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അയല്‍വാസികളാണ് സന്തോഷിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹമാഹകലം വെട്ടേറ്റ നിലയിലാണ് മൃതദേഹം. സംഭവത്തിന് ശേഷം സന്തോഷിന്റെ മാതാപിതാക്കളടങ്ങുന്ന കുടുംബത്തെ കാണാതായിട്ടുണ്ട്.
കഞ്ചാവ് കേസില്‍ പ്രതിയായ സന്തോഷ് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇത്തരത്തില്‍ വീട്ടിലുണ്ടായ വഴക്കിനിടയിലാവാം സന്തോഷ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സന്തോഷിന്റെ കാണാതായ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss