|    Mar 23 Thu, 2017 3:52 am
FLASH NEWS

വീട്ടമ്മ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവിനെ കാണാതായി

Published : 6th May 2016 | Posted By: SMR

കാഞ്ഞങ്ങാട്: വീട്ടമ്മയെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കരിവേടകം കുളത്തിലെ ഗംഗാധരന്റെ ഭാര്യ കാറഡുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മി(50)യാണ് മരിച്ചത്. മാവുങ്കാലിനടുത്ത് നെല്ലിത്തറയില്‍ മകളും ഭര്‍ത്താവും താമസിക്കുന്ന വാടകവീടിന്റെ പറമ്പിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് ഗംഗാധരനെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മകള്‍ ഗായത്രിയുടെകൂടെയായിരുന്നു ഇരുവരും താമസം. മകള്‍ ഗായത്രി ഈ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട പറമ്പായതിനാല്‍ സംഭവം അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഗംഗാധരന് വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു.

(Visited 31 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക