|    Oct 17 Tue, 2017 6:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

Published : 21st November 2016 | Posted By: SMR

കൊച്ചി: വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍. മുളവുകാട് പോഞ്ഞിക്കര ബോട്ട്‌ജെട്ടിക്ക് സമീപം പള്ളത്തുപറമ്പില്‍ വീട്ടില്‍ ഉസൈബയാണ് (50) മരിച്ചത്. ഇവരുടെ ഭര്‍ത്താവ് അഷ്‌റഫ് (57) ഒളിവിലാണ്. കൊലപാതകത്തിനു പിന്നില്‍ ഇയാളാണെന്നാണ് പോലിസ് നിഗമനം.
അഷറഫിനും ഉസൈബയ്ക്കും രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഉസൈബയ്‌ക്കൊപ്പം ഇളയമകന്‍ അനീഷും ഭാര്യയുമാണു താമസിക്കുന്നത്. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മദ്യത്തിനും കഞ്ചാവിനും അടിമയായ അഷ്‌റഫ് വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. തേവരയിലെയും സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെയും ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വീട്ടില്‍ വരുമ്പോഴെല്ലാം ഉസൈബയുമായി ഇയാള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച രാത്രി 9.30ന് ശേഷം അനീഷ് തന്റെ ഭാര്യക്ക് സുഖമില്ലാതിരുന്നതിനാല്‍ ആശുപത്രിയിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ ഉസൈബയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിപ്പിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടിലില്‍ തലയില്‍ നിന്നു ചോരയൊലിച്ച നിലയിലായിരുന്നു മൃതദേഹം. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ആയുധം പോലിസിന് കണ്ടെത്താനായിട്ടില്ല. അഷ്‌റഫിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഷ്‌റഫ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനാണെന്ന് പോലിസ് പറഞ്ഞു. സെന്‍ട്രല്‍ സിഐ എ അനന്തലാലിനാണ് അന്വേഷണച്ചുമതല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുകൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക