|    Nov 19 Mon, 2018 8:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടമ്മ ഒളിച്ചോടി; ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചതിന് കേസ്

Published : 2nd November 2018 | Posted By: kasim kzm

മാള: വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. ആറു വയസ്സുകാരി മകളെ ഉപേക്ഷിച്ചതിന് വീട്ടമ്മയ്‌ക്കെതിരേ മാള പോലിസ് കേസെടുത്തു. മാള സ്വദേശിനിയായ വീട്ടമ്മയാണ് ഭര്‍ത്താവിനെയും ആറ് വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയാണ് കാമുകന്‍. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതിനല്‍കി. തുടര്‍ന്ന് മാള പോലിസ് കോഴിക്കോട്ട് അന്വേഷിച്ച് ചെന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞദിവസം ഇരുവരും മാള പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച മാതാവിനെതിരേ മാള പോലിസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പ് 75 പ്രകാരം കേസെടുത്തശേഷമാണ് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. യുവതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. കുട്ടിയെ പോലിസ് യുവതിയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss