|    Oct 20 Fri, 2017 7:20 am

വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് തടവും പിഴയും

Published : 15th July 2017 | Posted By: fsq

 

വൈപ്പിന്‍: വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഏഴുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രശാന്തന്‍ ചെറായി എന്നപേരില്‍ അറിയപ്പെടുന്ന മാരത്തണ്‍ ഓട്ടക്കാരനായ ചെറായി മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന വാകക്കാട് വീട്ടില്‍ പ്രശാന്ത(50)നെതിരേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്.സ്ത്രീ പീഡനത്തിനു രണ്ടുവര്‍ഷം തടവും 25,000 രൂപ പിഴയും ആത്മഹത്യ പ്രേരണക്ക് അഞ്ചുവര്‍ഷം തടവും 75,000 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. 2013 സപ്തംബര്‍ 12ന് ഇയാളുടെ ഭാര്യ അനീഷ റാണി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മുനമ്പം പോലിസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. മകന്‍ മരിച്ച ദു:ഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തുവെന്നായിരുന്ന ആദ്യ നിഗമനം. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഗുഹ്യഭാഗത്ത് രഹസ്യമായി ഒളിപ്പിച്ചുവെച്ചിരുന്ന ആത്മഹത്യകുറിപ്പാണ് ഭര്‍ത്താവിനെ പ്രതിസ്ഥാനത്താക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണമെന്നത് മാറ്റി സ്ത്രീ പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി പോലിസ് കേസ് ശക്തമാക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുനമ്പം എസ്‌ഐ ആയിരുന്ന കെ ആര്‍ മോഹനനാണ് കേസ് അന്വേഷിച്ചത്. ആലുവ റൂറല്‍ ഡിവൈഎസ്പി വി കെ സനില്‍കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ വേളയില്‍ പോലിസ് സര്‍ജന്‍ ഡോ. ലിസയുടേയും മുനമ്പം പോലിസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായിരുന്ന ലിജിയുടേയും മൊഴികള്‍ നിര്‍ണായകമായ തെളിവുകളായി. പ്രതി വാടകയ്്ക്ക് നല്‍കിയിരുന്ന വീട്ടിലായിരുന്നു അന്നത്തെ മുനമ്പം പ്രിന്‍സിപ്പിള്‍ എസ്‌ഐ താമസിച്ചിരുന്നതെന്ന കാരണത്താല്‍ പോലിസ് പ്രതിയെ സഹായിക്കുകയാണെന്ന് പരക്കെ ആരോപണമുയര്‍ന്ന കേസിലാണ് ഈ വിധി. പ്രതിയെ വിയ്യൂര്‍ ജയിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക