|    Jul 21 Sat, 2018 12:10 am
FLASH NEWS

വീട്ടമ്മയ്ക്കും മകനും നേരെ ആക്രമം : പ്രതികളെ പിടികൂടാത്തതിനെതിരേ വനിതാ കമ്മീഷനു പരാതി

Published : 20th September 2017 | Posted By: fsq

 

പീരുമേട്: വിധവയായ വീട്ടമ്മയേയും മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷനു പരാതി. വണ്ടിപ്പെരിയാര്‍  തേങ്ങാക്കല്‍ സ്വദേശി ദേവിയ്ക്കും മകന്‍ സുധാകറിനുമാണ് ഒരാഴ്ചയ്ക്ക് മുന്‍പ് നാലംഘ സംഘത്തിന്റെ ആക്രമണമേറ്റത്. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവിന് പരിക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞദിവസം ദേവി വനിതാ കമ്മീഷനു പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 10ാം തിയ്യതിയാണു സംഭവം. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നത് ഇങ്ങനെ: മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി ഉപജീവനം നടത്തി വരികയാണ് സുധാകര്‍. സംഭവ ദിവസം തേങ്ങാക്കല്ലില്‍ കല്യാണ പരിപാടിയ്ക്ക് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി. മദ്യലഹരിയില്‍ ഒരാള്‍ ഇയാളുടെ ട്യൂബ് ലൈറ്റ് അടിച്ചു തകര്‍ത്തു. ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായി. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ എത്തി സുധാകറിനെ ആക്രമിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍ എത്തിയ ദേവിയെയും സംഘം ക്രൂരമായി ആക്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തു പോലീസ് സംഭവം നടന്ന് ഒരാഴ്ച്ചകഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലാണ് വനിത കമ്മീഷന്‍ മുമ്പാകെ വീട്ടമ്മ പരാതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss