|    Mar 25 Sat, 2017 1:24 am
FLASH NEWS

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

Published : 14th October 2016 | Posted By: Abbasali tf

ആനക്കര: ചെരിപ്പൂരില്‍  വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ചെയ്ത കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി.  മുഹമ്മദ് നാസര്‍(30) , ഫൈസല്‍ എന്ന മുത്തു (35), അബ്ബാസ്(27), ഇസ്മായില്‍ എന്ന മുസ്തഫ(28), ആബിദ് അലി(24), അര്‍ഷാദ്  (21), എന്നിവരെയാണ് പട്ടാമ്പി സിഐ പി എസ് സുരേഷും  സംഘവും അറസ്റ്റു ചെയ്തത്. ഒന്നാം പ്രതി രജീഷ് എന്ന കുട്ടനെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. ഒന്നാം പ്രതി പിടിയിലായതോടെ ഒളിവില്‍ പോയ മറ്റു പ്രതികള്‍ തമിഴ്‌നാട്, മൈസൂര്‍,  ബോംബെ എന്നിവിടങ്ങളില്‍  ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പട്ടാമ്പി സിഐ  പി എസ്  സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. പോലിസ് വിവിധ സംഘങ്ങളായി ഇവരെ പിന്തുടര്‍ന്നു തമിഴ്‌നാട്ടിലും മറ്റു സ്ഥലങ്ങളിലും എത്തിയതോടെ  പ്രതികള്‍ കേരളത്തിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന്  പട്ടാമ്പി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചാണ്  സി ഐ  പി എസ് സുരേഷും സംഘവും ഇവരെ കസ്റ്റഡിയില്‍ എടുത്തത്.   ഈ കേസില്‍ ബാക്കിയുള്ള  പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  അവരും ഉടന്‍ തന്നെ പിടിയിലാവുമെന്നു പോലിസ് അറിയിച്ചു. സിഐയെ കൂടാതെ എസ് ഐമാരായ ആര്‍ രഞ്ജിത്ത്, എന്‍ പി സത്യന്‍, എഎസ്‌ഐ ഫസലുദീന്‍, എസ്‌സിപിഒ മാരായ ഉണ്ണികൃഷ്ണന്‍, വിനോദ്,  മോഹന്‍ദാസ്   സിപിഒമാരായ  ബിജു, ഷാജഹാന്‍, റഷീദ്,ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക