|    Nov 19 Sun, 2017 2:26 pm
FLASH NEWS

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസ് : തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

തൃശൂര്‍: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസിലെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തൃശൂര്‍ വെസ്റ്റ് സി.ഐ. ജെ മാത്യുവും സംഘവും പിടികൂടി. പൂങ്കുന്നം ശങ്കരംകുളങ്ങര അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നാടുവിട്ടുപോയ ദിണ്ടിഗല്‍ ഒട്ടംഛത്രം സ്വദേശി ശരത് കുമാര്‍ (26) ആണ് പിടിയിലായത്.വീട്ടമ്മയുടെ ഭര്‍ത്താവിനെ ബിസിനസുകാര്യങ്ങളില്‍ സഹായിക്കാനായി ബന്ധുവായ പ്രതി ശരത്കുമാറിനെ തമിഴ്‌നാട്ടില്‍നിന്നും തൃശൂരിലേക്ക് കൊണ്ടുവന്നു കൂടെ താമസിപ്പിച്ചിരുന്നു. ഇതിനിടെ ബിസിനസ് ആവശ്യത്തിനായി ഭര്‍ത്താവ് പുറത്തുപോയ സമയം പ്രതി മൊബൈലില്‍ വീട്ടമ്മയുടെ നഗ്‌നഫോട്ടോകളെടുക്കുകയും അവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി ബലാല്‍സംഗം ചെയ്യുകയും പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഒളിവില്‍ പ്രതി ഒളിവില്‍പോവുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ച് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എ.സി.പി. പി വാഹിദിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐയും എസ്.എസ്.ഐ. ബിനന്‍, നെടുപുഴ പോലിസ് സ്‌റ്റേഷന്‍ സീനിയര്‍ സി.പി.ഒ. അനില്‍കുമാര്‍, സി.പി.ഒ. മനോജ് കൃഷ്ണന്‍, സൈബര്‍ സെല്‍ എസ്.ഐ. ജോയ്, സീനിയര്‍ സി.പി.ഒ. ഫീസ്‌റ്റോ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക