|    Jan 19 Thu, 2017 5:53 am
FLASH NEWS

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നതായി യുഡിഎഫ്

Published : 5th October 2016 | Posted By: Abbasali tf

പട്ടാമ്പി: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെരിപ്പൂരില്‍ മാനസികരോഗിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നതായി യുഡിഎഫ് നേതാക്കള്‍  ആരോപിച്ചു. കേസിലെ മുഖ്യപ്രതി രജീഷ് എന്ന കുട്ടനെ മാത്രമാണ് ഇതുവരെ പോലിസ് പിടികൂടിയിട്ടുള്ളത്. രജീഷടക്കം പതിനൊന്ന് പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യപ്രതി രജീഷ് പിടിയിലായതോടെ കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ ചാലിശ്ശേരി എസ്‌ഐ യെ സ്ഥലം മാറ്റിയത് പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. രജീഷിനെ പിടികൂടരുതെന്ന് പോലിസില്‍ സിപിഎം സമ്മര്‍ദ്ദമുണ്ടായിരുന്നു.  രജീഷിനെ പിടികൂടുകയും മറ്റു പ്രതികള്‍ക്കു വേണ്ടി എസ്‌ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് പൊടുന്നനെ എസ്‌ഐക്ക് സ്ഥലം മാറ്റമുണ്ടായത്. ഇതിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  സിപിഎം ഔദ്യോഗിക സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച അബ്ബാസ് ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പിടികൂടാനുള്ള പ്രതികള്‍. എന്നാല്‍ ഇവരെ പിടികൂടുന്നതില്‍ പോലിസ് അലംഭാവം കാണിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അംഗമായ ഒരു ഡിവൈഎഫ്‌ഐ നേതാവ് കേസ് കൈകാര്യം ചെയ്തിരുന്ന ചാലിശ്ശേരി എസ്‌ഐയെ സ്ഥലം മാറ്റിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചെരിപ്പൂരിലെ കൂട്ടപീഡനം ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്. കുടുംബിനികള്‍ക്ക് മനസമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുപ്പത്തിരണ്ടുകാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നിട്ടുള്ളത്. പ്രതികളെ പിടികൂടുന്നതില്‍ അലസത കാട്ടിയാല്‍ എസ്പി ഓഫിസ് മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കും. യുഡിഎഫ് ചെയര്‍മാന്‍ പിഎം രാജേഷ്,കണ്‍വീനര്‍ പിഎ കാസിം, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്പിഎ വാഹിദ്, മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബിഎസ് മുസ്തഫ തങ്ങള്‍, മഹിളകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വൈ കുമാരി, വൈസ്പ്രസിഡന്റ് വിപി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്തംഗം പിപി ശശിധരന്‍, പഞ്ചായത്തംഗം കെ ഗോപകുമാര്‍, സി.കെ ശോഭന, പി. മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക