|    Jul 24 Mon, 2017 4:00 am
FLASH NEWS

വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി: 12 പേര്‍ക്കെതിരേ കേസ്

Published : 30th September 2016 | Posted By: Abbasali tf

ആനക്കര: വീട്ടമ്മയെ കൂട്ടംചേര്‍ന്ന് മാനഭംഗപ്പെടുത്തിയ പരാതിയില്‍ 12 പേര്‍ക്കെതിരേ കേസ്. ചാലിശ്ശേരി സ്റ്റേഷന്‍പരിധിയിലെ ആറങ്ങോട്ടുകര ചെരുപ്പൂരില്‍ ആണ് സംഭവം. കഴിഞ്ഞ ജൂലായ് മുതല്‍ സപ്തംബര്‍ വരെ തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് സ്ത്രീ ചാലിശ്ശേരി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, പ്രതികളെന്ന് സംശയിക്കുന്നവരെല്ലാം മുങ്ങിയിരിക്കുകയാണന്ന് ചാലിശ്ശേരി എസ്.ഐ രാജേഷ് അറിയിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക