|    Oct 19 Thu, 2017 10:13 pm
FLASH NEWS

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

റാന്നി: ദലിത്് വിഭാഗത്തില്‍പെട്ട വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കനായ പ്രതിയെ പെരുനാട് പോലിസ് പിടികൂടിയതായി സൂചന. ളാഹയ്്ക്ക് സമീപം രാജാംപാറ ചെക്ക്‌പോസ്റ്റിന് സമീപം വേലന്‍പാറ കോളനിയില്‍ താമസിക്കുന്ന ഓലിയ്ക്കല്‍ കൃഷ്ണന്‍കുട്ടി (55)യുടെ പേരില്‍ പെരുനാട് പോലിസ് കേസെടുത്തു. വനത്തിന് സമീപം താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മ രാവിലെ തന്റെ മക്കളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിട്ടശേഷം വരുന്ന വഴിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിജനമായ സ്ഥലത്ത് വച്ച് പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയും പീഡനം ശ്രമം ചെറുത്തപ്പോള്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വഴുക്കലുള്ള സ്ഥലമായിരുന്നതിനാല്‍ പീഡനം ചെറുക്കുന്നതിനിടയില്‍ വീട്ടമ്മ കൃഷ്ണന്‍കുട്ടിയെ പിടിച്ച് തള്ളി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പീഡനത്തിനിരയായ വീട്ടമ്മ പത്തനംതിട്ട ജനറല്‍  ആശുപത്രിയില്‍ ചികില്‍സ തേടി.ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ പീഡനശ്രമം നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം പെരുനാട് പോലിസ് കേസെടുക്കുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അന്വേക്ഷണം നടത്തിയ പെരുനാട് പോലിസ് പ്രതിയുടെ പേരില്‍ പീഡനത്തിനും കൊലപാതകശ്രമത്തിനുമാണ് കേസെടുത്തത്. പ്രതി വലയിലായതായി പോലിസ്  പറഞ്ഞു. അന്വേക്ഷണത്തിന് റാന്നി സിഐ എസ് ന്യൂമാന്‍, പെരുനാട് എസ്‌ഐ ജിബുജോ ണ്‍, എഎസ്‌ഐ സോമരാജന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക