|    Sep 26 Tue, 2017 8:13 pm
FLASH NEWS

വീട്ടമ്മയെ തള്ളിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

Published : 11th November 2016 | Posted By: SMR

ബന്തിയോട്: ഭിക്ഷാടനത്തിനെത്തിയ സ്ത്രീ വീട്ടമ്മയെ തള്ളിയിട്ട് ആറു പവന്‍ സ്വര്‍ണാഭരണവും പണവുമടങ്ങിയ ബാഗുമായി കടന്ന് കളഞ്ഞതായി പരാതി. ബന്തിയോടിന് സമീപം പെരിങ്കടിയിലെ ഫാറൂഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. 35 വയസ് തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീയാണ് പണവും സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗുമായി രക്ഷപ്പെട്ടത്. വീട്ടമ്മ മറിയുമ്മ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്ക് പണം നല്‍കിയിരുന്നു. തുടര്‍ന്ന് നാടോടി സ്ത്രീ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അടുക്കളഭാഗത്ത് നിന്ന് വെള്ളമെടുത്ത് വരുന്നതിനിടെ നാടോടി സ്ത്രീ വീട്ടുമുറിയില്‍ സൂക്ഷിച്ച ബാഗ് എടുക്കുന്നത് കണ്ടു. പിടികൂടി നിലവിളിച്ചെങ്കിലും മറിയുമ്മയെ തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക