|    Dec 10 Mon, 2018 4:51 pm
FLASH NEWS

വീട്ടമ്മയെ കൊല്ലാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

തൊടുപുഴ: വീട്ടമ്മയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇല്ലിമൂട്ടില്‍ കാര്‍ലോസിന്റെ മകന്‍ നെല്‍സണ്‍ (48) ആണ് പിടിയിലായത്. കരിമണ്ണൂര്‍ ചക്കാലയ്ക്കല്‍ റോസ്‌ലിന്‍ കുഞ്ഞുമോനെ (ശോശാമ്മ-59)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിന്നീട് പ്രതി ഒളിവില്‍ പോവുകയായിരുന്നു. വട്ടക്കാവ് പാലത്തിന്റെ സമീപത്തുനിന്നാണ് നെല്‍സണെ പിടികൂടിയത്. റോസ്‌ലിന്‍ മുമ്പ് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനമായ പിഎസിഎല്‍ കമ്പനിയില്‍ ഏജന്റായിരുന്നു. ഇതിനിടെ സ്ഥാപനം നിര്‍ത്തി. തുടര്‍ന്ന് സ്ഥാപനത്തില്‍ പണമടച്ചവര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് റോസ്‌ലിനെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ ഒരു ജീവനക്കാരി മാത്രമായിരുന്നെന്നും തനിക്ക് പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. എന്നാല്‍ പലരും കോടതിയെ സമീപിക്കുകയും പണം തിരികെ നല്‍കാന്‍ വിധിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ പണമടച്ച ഇല്ലിമൂട്ടില്‍ നെല്‍സണ്‍ 19ന് കരിമണ്ണൂര്‍ പള്ളിക്കു സമീപത്തെ റോസ്‌ലിന്റെ കോഫിഹൗസില്‍ ചെന്ന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചു. തുടര്‍ന്ന് നെല്‍സണ്‍ ജാറില്‍ പെട്രോളുമായെത്തി റോസ്‌ലിന്റെ ദേഹത്തും കടയിലും ഒഴിക്കുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൃത്യം ചെയ്‌തെന്നാണ് പ്രതി പോലിസിനു നല്‍കിയ മൊഴി. നെല്‍സണെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss