|    Jan 17 Tue, 2017 12:58 am
FLASH NEWS

വീട്ടമ്മയെ കുത്തിക്കൊന്ന് സ്വര്‍ണവും പണവും കവര്‍ന്നു

Published : 1st May 2016 | Posted By: SMR

ഇരിക്കൂര്‍: സിദ്ദീഖ്‌നഗറില്‍ കെട്ടിടഉടമയായ വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന ശേഷം കുത്തിക്കൊലപ്പെടുത്തി. സിദ്ദീഖ്‌നഗറിലെ റുബീന മന്‍സിലില്‍ കുഞ്ഞാമിന(65)യാണ് കുത്തേറ്റു മരിച്ചത്. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൂന്നംഗ കുടുംബം ഇവരെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ തുണിതിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച് കസേരയില്‍ കെട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയും തുടര്‍ന്ന് കുത്തിക്കൊല്ലുകയുമായിരുന്നു. കര്‍ണാടക സ്വദേശികളാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30വരെ സമീപം താമസിക്കുന്ന മകള്‍ റുബീന കുഞ്ഞാമിനയുമായി സംസാരിച്ചിരുന്നുവത്രെ. പിന്നീട് മാതാവിനെ കാണാതായതിനെ തുടര്‍ന്ന് മകള്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്നതു കണ്ടത്. മക്കളും നാട്ടുകാരും ക്വാര്‍ട്ടേഴ്‌സിന്റെ ഗ്രില്‍സ് ചവിട്ടിപ്പൊളിച്ച് കുഞ്ഞാമിനയെ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായില്‍ തുണി നിറച്ച് പ്ലാസ്റ്റര്‍ ഒട്ടിക്കുകയും കൈകളും കാലുകളും ബന്ധിച്ച് ശരീരമാസകലം കുത്തേറ്റ നിലയിലുമായിരുന്നു കുഞ്ഞാമിന കിടന്നിരുന്നത്. സമീപത്തെ മുറിയില്‍ താമസിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നു.—
ഭര്‍ത്താവ്: പരേതനായ നെട്ടൂര്‍ കുഞ്ഞിമൊയ്തീന്‍. മക്കള്‍: ഇബ്രാഹീം, ഹസന്‍ (ഗള്‍ഫ്), അയ്യൂബ്, ഉമര്‍, മഹമൂദ് (ഗള്‍ഫ്), റുബീന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക