വീട്ടമ്മയെ കത്തികാട്ടി മാനഭംഗപ്പെടുത്താന്‍ ശ്രമം; 16 കാരന് അറസ്റ്റില്‍
Published : 25th August 2016 | Posted By: SMR
ആനക്കര: നാലുമക്കളുടെ മാതാവായ 50 കാരി വീട്ടമ്മയെ കത്തികഴുത്തില്‍ വച്ച് മാനഭംഗത്തിന് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പഞ്ചായത്ത് മാരായംകുന്നത്താണ് സംഭവം.
കാഞ്ഞിരത്താണി സ്വദേശിയും കുമരനെല്ലൂര്‍ മേഖലയിലെ സ്വകാര്യകോളജ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തൃത്താല പോലിസ് അറസ്റ്റുചെയ്തു.സംഭവത്തെകുറിച്ച് വീട്ടമ്മപറയുന്നതിങ്ങനെ: കഴിഞ്ഞദിവസം ഉച്ചക്ക് 12 മണിയോടെ വീട്ടിലെത്തിയ പരിചയകാരനായ വിദ്യാര്‍ഥി വീട്ടുവിശേഷം തിരക്കുകയും മറ്റാരും ഇല്ലന്ന് മനസിലാക്കിയതോടെ വെള്ളം ചോദിക്കുകയും അടുക്കളയിലേക്ക് വെള്ളം എടുക്കാനായി നീങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന കത്തി തന്റെ കഴുത്തില്‍ വക്കുകയും ബലാല്‍ക്കാരമായി ഉപദ്രവിക്കുകയുമായിരുന്നു. ഈസമയം കുതറി ഓടി പുറത്തെത്തുമ്പോഴേക്കും പ്രതി താഴെ വഴിയിലൂടെ ഓടിപോകുകയും ചെയ്തു.
തുടര്‍ന്ന് സമീപത്തുള്ള തന്റെ ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും ചെയ്തു.
വീട്ടമ്മ നല്കിയ പരാതിപ്രകാരം പ്രതിയായ വിദ്യാര്‍ഥിയെ തൃത്താല എസ് ഐ രജ്ജിത്ത് അറസ്റ്റുചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.തൃത്താല പോലിസ് മാരായംകുന്നത്തെ വീട്ടമ്മയില്‍ നിന്നും മൊഴി രേഖപെടുത്തിയിട്ടുണ്ട്.
അതേസമയം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് അശ്ലീല ചിത്രങ്ങളും അവയുടെ കാസറ്റുകളും വിതരണം ചെയ്യുന്നുണ്ടന്ന പരാതിയില്‍ കാഞ്ഞിരത്താണിയിലെ കാസറ്റ് കട നടത്തിപ്പുകാരനെ പോലിസ ്കസ്റ്റഡിയിലെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.