|    Sep 20 Wed, 2017 9:46 pm
FLASH NEWS

വീട്ടമ്മയെ ആക്രമിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 17th November 2016 | Posted By: SMR

കഴക്കൂട്ടം: പഴയസാധനങ്ങള്‍ എടുക്കാനെന്ന വ്യാജേനെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാടോടിസ്ത്രീ വീട്ടമ്മയെ ചവിട്ടിവീഴ്ത്തിയ ശേഷം മാതാവിന്റെ കൈയിലിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. കണിയാപുരം കമ്പിക്കകം കോണത്തുവീട്ടില്‍ സുഭാഷിന്റെയും തനൂജയുടെയും മകള്‍ ഹിബ ഫാത്തിമയെയാണു തട്ടികൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. നന്നായി മലയാളം സംസാരിക്കുന്ന, 40 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടിസ്ത്രീയോട് ആക്രിയില്ലെന്ന് പറഞ്ഞു തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ, തനൂജയെ അടിവയറിന് ചവിട്ടി. ഇതോടെ തനൂജയും കുഞ്ഞും നിലത്തു വീണു. ഈ സമയം നാടോടിസ്ത്രി നിലത്തു വീണ തനൂജയെ അടുത്തുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ തല പിടിച്ച് മുക്കിയ ശേഷം കുഞ്ഞിനെ കൊണ്ട് ഓടുകയായിരുന്നു. പിന്നാലെ പാഞ്ഞ തനൂജയുടെ മുഖത്തേക്കു മുളകുപൊടി വലിച്ചെറിയുകയും ചെയ്തു. ബഹളം വച്ചതോടെ കുഞ്ഞിനെ നിലത്ത് എറിഞ്ഞ ശേഷം സ്ത്രീ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലിസും പരിസരമാകെ അന്വേഷിച്ചുവെങ്കിലും സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.  അതേസമയം വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും സ്ത്രീയെ കണ്ടെത്താനാവാത്തതില്‍ സംഭവത്തില്‍ ദൂരുഹതയുള്ളതായി കഠിനംകുളം എസ്‌ഐ ഹേമന്ദ്കുമാര്‍ പറഞ്ഞു. എന്നാല്‍ കഠിനംകുളം എസ്‌ഐ ഈ വിഷയത്തില്‍ കാര്യമായ രീതിയില്‍ ഇടപെട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക