|    May 25 Thu, 2017 5:54 pm
FLASH NEWS

വീട്ടമ്മയെ അടിച്ചു വീഴ്ത്തി മാല കവര്‍ന്ന അയല്‍വാസി പിടിയില്‍

Published : 1st July 2016 | Posted By: SMR

തൊടുപുഴ: വിധവയായ വീട്ടമ്മയെ മര്‍ദിച്ച് രണ്ടര പവന്റെ മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.മുള്ളരിങ്ങാട് വെള്ളക്കയം പുല്ലോപ്പള്ളില്‍ സെബിനെ(30)യാണ് കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സമീപവാസിയായ ശാന്തമ്മയുടെ മാലയാണ് സെബിന്‍ കവര്‍ന്നത്.
രണ്ട് ദിവസം മുന്‍പാണ് സംഭവം്.രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതിനുശേഷം ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമായതിനാല്‍ രാത്രികാലങ്ങളില്‍ സെബിന്റെ വീട്ടിലെത്തിയാണ് കിടന്നിരുന്നത്.കിടക്കാനായി രാത്രിയില്‍ സെബിന്റെ വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ശാന്തമ്മയുടെ നേരെ മൂഖംമൂടി ആക്രമണമുണ്ടായത്.മുഖത്തേയ്ക്ക് തോര്‍ത്തിട്ട് മൂടി ശ്വാസം മുട്ടിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടതിനുശേഷം മുഖംമൂടി ധരിച്ചിരുന്ന സെബിന്‍ രണ്ടര പവന്റെ മാല കവര്‍ന്നതിനുശേഷം ഓടി രക്ഷപെട്ടു.പിടിവലിക്കിടയില്‍ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.ചൊവ്വാഴ്ചയാണ് ശാന്തമ്മ കാളിയാര്‍ പോലിസ് സ്‌റ്റേഷനില്‍ സിഐക്ക് പരാതി നല്‍കിയത്.പിന്നീട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.വീട്ടമ്മ നല്‍കിയ വിവരമനുസരിച്ച് സംശയമുള്ളവരെ പോലിസ് നിരീക്ഷിച്ചിരുന്നു.സെബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.പ്രതിയുടെ പറമ്പില്‍ നിന്നും കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മാലയും കണ്ടെത്തി.മോഷണത്തിനുശേഷം പ്രതി വസ്ത്രം തോട്ടില്‍ ഉപേക്ഷിച്ചതിനുശേഷം വീട്ടിലെത്തി വസ്ത്രം മാറി വണ്ണപ്പുറത്ത് പോയി.ഈ സമയം നാട്ടുകാര്‍ കള്ളനെ അന്വേഷിച്ചു തുടങ്ങി.
പ്രതിയുടെ ശരീരത്തിലുടനീളം മുറിവുകളുള്ളതായും പോലിസ് പറഞ്ഞു.കാളിയാര്‍ സിഐ അഗസ്റ്റിന്‍ മാത്യൂ,പ്രിന്‍സിപ്പല്‍ എസ്‌ഐ ടിപി സഞ്ജയ്,അഡീഷണല്‍ എസ്‌ഐമാരായ സോമന്‍പിള്ള,അഗസ്റ്റിന്‍ തോമസ്,എഎസ്‌ഐ അലി,സിപിഒ അനിഷ്,സുനില്‍,വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day