|    Dec 10 Mon, 2018 3:31 am
FLASH NEWS

വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം: യുവതി അറസ്റ്റില്‍

Published : 5th May 2018 | Posted By: kasim kzm

കണ്ണൂര്‍: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവര്‍ന്ന  കേസില്‍ വീട്ടുവേലക്കാരന് പിന്നാലെ കാമുകിയും അറസ്റ്റില്‍.  ഹോംനഴ്‌സായി ജോലി ചെയ്യുന്ന ചെറുപുഴ കിത്താപ്പള്ളി ഹൗസില്‍ ബിന്ദു(40)വിനെയാണ് ഇന്നലെ ഉച്ചയോടെ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി കസ്റ്റഡിയിലെടുത്തത്. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപം പാറമ്മല്‍ വിജയലക്ഷ്മിയുടെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിക്കുന്ന് ചന്ദ്രോത്ത് ഹൗസില്‍ ലിജിത്തി(38)നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വീട്ടിലെത്തിയ ലിജിത്ത് വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
പിടിവലിക്കിടെ മാലയുടെ ഒരുഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞു. വര്‍ഷങ്ങളായി വിജയലക്ഷ്മിയുടെ വീട്ടിലെ സഹായിയാണ് ലിജിത്ത്. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ച ബിന്ദു എട്ടുവര്‍ഷമായി ലിജിത്തിനൊപ്പം അഴീക്കോട് കടപ്പുറം റോഡിലെ വാടകവീട്ടിലാണ് താമസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss