വീട്ടമ്മയുടെ മരണം: അയല്‍വാസി അറസ്റ്റില്‍
Published : 20th March 2018 | Posted By: kasim kzm
കഴക്കൂട്ടം: വെട്ടുതുറയില്‍ വീട്ടമ്മ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ അയല്‍വാസി യോഗേഷ് (ബിജു 35) അറസ്റ്റില്‍. ചാന്നാങ്കര വെട്ടുതുറ സിത്താര ഹൗസില്‍ ജറ്റ്റൂഡ് വിക്ടറാണ് (42) ഈമാസം 11ന് അയല്‍വാസിയായ യോഗേഷിന്റെ കുത്തേറ്റു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോഴാണ് പോലിസ് അറസ്റ്റുചെയ്തത്. സംഭവദിവസം രാത്രി 7.30 ഓടെ ജറ്റ്റൂഡ് വിക്ടറും മകന് വിജിത്ത് വിക്ടറും വീട്ടില്‍ നില്ക്കുമ്പോള് അയല്‍വാസിയായ ബിജു ഓട്ടോയില്‍ വീട്ടിലെത്തി. മുന്‍ വൈരാഗ്യതത്തെതുടര്ന്ന് വിജിത്തുമായി വാക്കേറ്റവും കൈയേറ്റവും നടന്നു.
അതിനിടയില്‍ വിജിത്തിനുനേരെ യോഗേഷ് ഓട്ടോയില്‍ കരുതിയ കത്തി വലിച്ചെറിഞ്ഞു. പിടിച്ചുമാറ്റാന്‍ ചെന്ന വീട്ടമ്മയുടെ കഴുത്തിന് പിന്നില്‍ കത്തി തുളച്ചുകയറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിജു വിക്ടറിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. കഠിനംകുളം എസ്ഐ ബീനീഷ് ലാലും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്ത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.