|    Oct 19 Fri, 2018 12:47 pm
FLASH NEWS

വീട്ടമ്മയുടെ തലയ്ക്കടിച്ച് മോഷണ ശ്രമം;സ്വകാര്യ ബസ് ക്ലീനര്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

അന്തിക്കാട്: പുത്തന്‍പീടിക തോന്നിയകാവ് ക്ഷേത്രത്തിനടുത്ത് വീട്ടിലെ അടുക്കളയില്‍ ഒളിച്ചിരുന്ന് വീട്ടമ്മയെ തലയ്ക്കടിച്ച് മോഷണ ശ്രമം നടത്തിയ സ്വകാര്യ ബസ് ക്ലീനറനെ പോലിസ് അറസ്റ്റു ചെയ്തു. പുത്തന്‍പീടിക കോന്നാടത്ത് അഖിലി(23)നെയാണ് അന്തിക്കാട് അഡീഷനല്‍ എസ്‌ഐ വിന്‍സന്റ് ഇഗ്നേഷ്യസ്, എഎസ്‌ഐ വിന്‍സന്‍ ചെറിയാന്‍, സിപിഒ ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. കൂട്ടാല ജോഷിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ജോഷിയുടെ ഭാര്യ ഉഷയെ(42)യാണ് അടുക്കളയിലെ പാത്രമെടുത്ത് അഖില്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് വാതില്‍ തുറന്ന് ബാത്ത് റൂമില്‍ പോയി ഉഷ വരുമ്പോള്‍ അടുക്കളയില്‍ ഒളിച്ചിരുന്ന അഖിലിനെ കാണുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ അടുക്കളയിലെ ചായവെക്കുന്ന പാത്രമെടുത്ത് അഖില്‍ ഉഷയുടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉഷ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെട്ടോടുന്നതിനിടെ സമീപത്തെ മറ്റൊരു വീട്ടിലെ സ്ത്രീയും അഖിലിനെ കണ്ടിരുന്നു. വിവരമറിഞ്ഞ് അന്തിക്കാട് പോലിസും സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിനിടയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഇയാളെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. മോഷണശ്രമം നടത്തിയ വീടിന്റെ പരിസരത്താണ് അറസ്റ്റിലായ അഖിലന്റെ വീട്. സ്വന്തം വീട്ടിലിരുന്ന് നിരീക്ഷണം നടത്തിയാണ് അഖില്‍ മോഷണം നടത്താന്‍ അയല്‍പക്കത്തെ വീട്ടിലെത്തിയതെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss