|    Jun 24 Sun, 2018 9:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടമ്മയുടെ കൊലപാതകം: 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലത (50) കൊലചെയ്യപ്പെട്ട സംഭവത്തില്‍ സമീപവാസികളായ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. 16കാരനെക്കൂടാതെ മല്‍സ്യ വ്യാപാരിയായ നിവില്‍ ജോസഫ് (28) ആണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ രണ്ടുപേരും കഞ്ചാവിനും എല്ലാ ദുസ്വഭാവങ്ങള്‍ക്കും അടികളായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 13ന് രാവിലെയാണ് ശ്രീലതയെ വീടിനുള്ളില്‍ തലയ്ക്കു മാരകമായ മുറിവേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്നു നടത്തിയ പോലിസ് അന്വേഷണത്തില്‍ ഇന്നലെ വാഴപ്പള്ളയില്‍വച്ചാണ് പ്രതികളെ പിടികൂടിയത്. ശ്രീലതയുടെ കഴുത്തില്‍ നിന്ന് ഊരിയെടുത്ത ഒന്നര പവന്‍ മാല വാകത്താനത്തിനടുത്തുള്ള ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു.
തനിയെ താമസിച്ചിരുന്ന ശ്രീലതയുടെ മരണത്തിനു പിന്നില്‍ വീട്ടില്‍ സ്ഥിരമായി എത്തുന്നവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് പ്രതികളെ പിടികൂടാനായത്. കൂടാതെ സംഭവദിവസം  മോന്‍ വീട്ടില്‍വന്നിട്ടുണ്ടെന്നു ശ്രീലത മാതാവിനോട് പറഞ്ഞതും പ്രതികളെ പിടിക്കാന്‍ സഹായകമായി. 11ന് വൈകീട്ട് മല്‍സ്യവ്യാപാരം കഴിഞ്ഞു മടങ്ങിയ പ്രതികള്‍ രാത്രി എട്ടോടെ ശ്രീലതയുടെ വീട്ടിലെത്തുകയായിരുന്നു. സ്ഥിരസന്ദര്‍ശകനായ 16കാരന്‍ വിളിച്ചതിനെത്തുടര്‍ന്നു കതകു തുറക്കുകയായിരുന്നു. ഉടന്‍ അകത്തു കയറിയ പ്രതികള്‍ ഇവരെ ബലമായി സമീപത്തെ ടീപ്പോയില്‍ പിടിച്ചുതള്ളുകയും ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അമിത രക്തശ്രാവം കണ്ടുഭയപ്പെട്ട പ്രതികള്‍ പെട്ടെന്നു മാല മാത്രം ഊരിയെടുത്തു കടന്നുകളയുകായിരുന്നു. എന്നാല്‍, മൂന്നു ദിവസത്തിനുശേഷം മരിച്ച നിലയില്‍ വീടിനുള്ളില്‍ കിടന്ന ശ്രീലതയെ വാഴപ്പള്ളിയില്‍ താമസിക്കുന്ന മാതാവും സഹോദരനും ഫോണില്‍ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നായിരുന്നു പോലിസ് അന്വേഷണം. മൂന്നുദിവസവും പ്രതികള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍, പോലിസ് പിടിക്കപ്പെടുമെന്ന സംശയം ഉണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പായി പിടിയിലായി. എഡിജിപി സൗത്ത് സോണ്‍ ഡോ. ബി സന്ധ്യയുടെ നിര്‍ദേശാനുസരണം എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത് സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകുയം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss