|    Sep 23 Sat, 2017 1:11 pm
FLASH NEWS

വീട്ടമ്മയുടെ കട കത്തിച്ച സംഭവം; രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലിസ്

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ: വീട്ടമ്മയുടെ കട കത്തിച്ച സംഭവത്തില്‍ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് മടി കാണിക്കുന്നതായി ആരോപണം. കേസിലെ ഒന്നാം പ്രതി മുള്ളരിങ്ങാട് ചൊള്ളാങ്കല്‍ റിനോ ജോസഫ് കഴിഞ്ഞ ദിവസം പോലിസ് പിടിയിലായിരുന്നു. രണ്ടാം പ്രതിയായ പ്രിന്‍സിന്റെ നിര്‍ദേശപ്രകാരം മദ്യലഹരിയില്‍ കുറ്റം ചെയ്തുവെന്നാണ് ഒന്നാം പ്രതി റിനോ പോലിസിന് മൊഴി നല്‍കിയിരുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് കാളിയാര്‍ പോലിസ് പറയുന്നത്.ഇക്കഴിഞ്ഞ 13ന് രാത്രി 11.35നാണ് സംഭവം. മുള്ളരിങ്ങാട് വെള്ളക്കയത്തിന് സമീപം ഈട്ടിപ്പാലം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നെടുമാഞ്ചേരി സൗദാമിനി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് റിനോയും പ്രിന്‍സും ചേര്‍ന്ന് കത്തിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ തെളിവായി ഉണ്ടായിരുന്നെങ്കിലും കേസന്വേഷണത്തില്‍ ദിവസങ്ങളോളം പോലിസ് അലംഭാവം കാട്ടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘമാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക