|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീടു വിട്ടിറങ്ങിയ തമിഴ് യുവതിയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി

Published : 18th November 2018 | Posted By: kasim kzm

ആലപ്പുഴ: മലയാളി യുവാവുമായി പ്രണയത്തിലായി വീടു വിട്ടിറങ്ങിവന്ന തമിഴ്‌നാട് സ്വദേശിയായ യുവതിയെ പോലിസുമായെത്തി ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി. യുവതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വധിക്കുമെന്ന് ഭയപ്പെടുന്നതായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഹരിപ്പാട് പായിപ്പാട് സ്വദേശിയായ എഡ്വിന്‍ ഫിലിപ് സാം (24) ആണ് ഇതുസംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.
കോവളത്ത് ബിഎസ്‌സി ഹോസ്പിറ്റാലിറ്റി കോഴ്‌സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ 21കാരിയുമായി യുവാവ് പ്രണയത്തിലായത്. വീട് വിട്ട് യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ 12ന് ഹരിപ്പാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിന് അപേക്ഷ നല്‍കി. അന്നു രാത്രി യുവാവിന്റെ വീട്ടിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് വീയപുരം പോലിസില്‍ പരാതി നല്‍കി.
16ന് കന്യാകുമാരി പോലിസുമായെത്തി ബന്ധുക്കള്‍ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് ഹരിപ്പാട് പോലിസ് എത്തി യുവതിയെ തിരികെ കൊണ്ടുപോകാന്‍ വഴിയൊരുക്കി. നാഗര്‍കോവില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ല എന്നാരോപിച്ചാണ് യുവാവ് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.
അതേസമയം, കന്യാകുമാരി പോലിസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയതെന്ന് ഹരിപ്പാട് പോലിസ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss