|    Nov 19 Sun, 2017 4:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വീടു തകര്‍ന്നുവീണ് മരിച്ച സജീനയുടെ കുടുംബത്തിന് 10 ലക്ഷം

Published : 22nd June 2017 | Posted By: fsq

 

തിരുവനന്തപുരം: കരകുളത്ത് കനത്ത മഴയില്‍ വീടും സംരക്ഷണ ഭിത്തിയും തകര്‍ന്നുവീണ് മാതാവും രണ്ടുകുട്ടികളും മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 10ലക്ഷം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ഏപ്രില്‍ 13നാണ് കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചത്. നെടുമങ്ങാട് കായ്പാടിക്ക് സമീപം ചെക്കക്കോണം ചെമ്പകശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന സലിം-നുസൈഫ ദമ്പതികളുടെ മകള്‍ സജീന (26), മക്കളായ സഫാന (3), ആറുമാസം പ്രായമുള്ള കുട്ടി എന്നിവരാണ് മരിച്ചത്.  മൂത്ത മകന്‍ ഇര്‍ഫാന് (4) ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തില്‍ ഇവര്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും തകര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് 10ലക്ഷം രൂപ അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക